കേരളത്തിലെ അതി പുരാതന ശിവ ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ കുരുവമ്പലം മഹാദേവ ക്ഷേത്രം ത്രേതാ യുഗത്തിൽ ഔദംബര മഹർഷിയാൽ പ്രതിഷ്ഠിച്ചതും ഇന്നും ഭക്തർക്ക് സർവ ഐശ്വര്യവും പ്രദാനം ചെയ്ത് നിലനിന്നു പോരുന്നതും ആണ് .

സാക്ഷാൽ പൂന്താനം തിരുമേനി സ്ഥിരമായി ദർശനം നടത്തിയിരുന്ന മഹാക്ഷേത്രമാണ് ഇത്. മൃത്യുഞ്ജയ ഹവനത്തിന് അതി പ്രസിദ്ധമായ ഈ ക്ഷേത്രത്തിന്റെ ശക്തിയും ചൈതന്യവും ഇതിന്റെ ശ്രീമൂല സ്ഥാനമായ ഉറവിൽ കടവിൽ സ്ഥിതി ചെയ്യുന്ന സ്വയംഭൂവായ ശിവലിംഗമാണ്.

ഹിമാലയസാനുക്കളിൽ തപസ്സനുഷ്ടിച്ചിരുന്ന ഔദംബര മഹർഷി യാദ്ര്ശ്ച്ചയ ഇവിടെ എത്തിച്ചേരുകയും പ്രദേശത്തിന്റെ മനോഹാരിതയിൽ ആകൃഷ്ടനായി അവിടെ തപസ്സനുഷ്ടിക്കുകയും ചെയ്തു.

മഹർഷിയുടെ തപസ്സിൽ സന്തുഷ്ടനായ ശ്രീ പരമേശ്വരൻ ശക്തീസമേതനായി പ്രത്യക്ഷപ്പെടുകയും മഹർഷിയുടെ ആവശ്യപ്രകാരം തർപ്പണാദികർമ്മങ്ങൾക്കായി ഗംഗാതീർത്ഥം ഇവിടേയ്ക്ക് പ്രവഹിക്കട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു . അന്നുമുതൽ ഗംഗാപ്രവാഹം ഇവിടെ നിത്യസാന്നിദ്ധ്യമാവുകയും ഇന്നും ഏതു കൊടിയ വേനലിലും നിലക്കാത്ത ജലസ്രോതസ്സായി നിലകൊള്ളുകയും ചെയുന്നു . ഈ തീർത്ഥജലംകൊണ്ടാണ് ഇന്നും ക്ഷേത്രത്തിൽ ധാര - അഭിഷേകം ചെയുന്നത്.

ദക്ഷിണഭാരത്തിൽ ഗംഗാസാന്നിദ്ധ്യത്താൽ അനുഗ്രഹീതമായ ശ്രീ കുരുവമ്പലം ശിവക്ഷേത്രത്തിലെ ഈ തീർത്ഥജലത്തിന് മാനസികവും ശാരീരികവുമായ പലവികലതകളും പരിഹരിക്കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിച്ച് അതിന്ടെ അത്ഭുതകരമായ ഫലസിദ്ധിയിൽ ആകൃഷ്ടരായ ഭക്‌തജനങ്ങൾ ഇന്നും ദർശനത്തിനായി ഇവിടെ എത്തിച്ചേരാറുണ്ട്.

ഒരു ദേശത്തിന്റെ മുഴുവൻ സംസ്കാര പൈതൃകത്തെ നിയന്ത്രിച്ചിരുന്ന ഈ ക്ഷേത്രത്തിന്റെ പുനരുദ്ധധാരണത്തിനായി ഒത്തൊരുമിച്ചു പ്രവർത്തനം അത്യാവശ്യമാണ്.

വിശേഷദിവസങ്ങൾ

പ്രതിഷ്ഠദിനം - മിഥുനമാസത്തിൽ പുണർതം

ശിവരാത്രി - കുംഭമാസത്തിൽ

കളംപാട്ട്‌ - കുംഭമാസത്തിൽ മുപ്പെട്ടു ചൊവ്വാഴ്ച്ചമുതൽ

മണ്ഡലകാലത്തു അഖണ്ഡനാമം

മീനമാസത്തിൽ ചാക്ക്യാർക്കൂത്