ശ്രീ കുരുവമ്പലം മഹാദേവ ക്ഷേത്രം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ പഞ്ചായത്തിൽ കുരുവമ്പലം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
വാസ്തരത്തിലുള്ള വട്ട ശ്രീകോവിലും ചുറ്റും പടുകൂറ്റൻ മതിലുകളും, ക്ഷേത്ര കുളവും , ക്ഷേത്രമുറ്റത്ത് പത്തായപ്പുര എന്നിവയെല്ലാം ഈ ക്ഷേത്രത്തിലെ പ്രത്യേകതകളാണ് .
ത്രേതാ യുഗത്തിൽ ഔദംബര മഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രം കേരളത്തിലെ അതി പുരാതന മഹാശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് .